
Kuwait new weather season; പകൽ കുറയും,, രാത്രി കൂടും; കുവൈറ്റിൽ പുതിയ സീസൺ തുടങ്ങുന്നു ;അറിയാം മാറ്റങ്ങൾ
Kuwait new weather season; കുവൈത്ത് സിറ്റി: അൽ ഷൂല സ്റ്റാർ എന്നറിയപ്പെടുന്ന മൂന്നാമത്തെ നക്ഷത്രം ഇന്ന് പ്രത്യക്ഷപ്പെടുന്നതോടെ അൽ മ്രബാനിയ സീസൺ അവസാനിക്കാൻ പോവുകയാണെന്ന് അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു. ഷൂല നക്ഷത്രത്തിൻ്റെ ദിവസങ്ങളുടെ എണ്ണം 13 ആണ്. ഇത് ചതുരത്തിലെ നക്ഷത്രങ്ങളിൽ മൂന്നാമത്തേതും അവസാനത്തേതുമാണ്. കൂടാതെ ഷൂല നക്ഷത്രം പ്രത്യക്ഷപ്പെടുന്ന സമയത്ത് സൂര്യോദയം വർഷം മുഴുവനും ഏറെ വൈകിയും ആയിരിക്കും. ഷൂല നക്ഷത്രം പ്രത്യക്ഷമാകുന്ന ആദ്യ ദിവസം സൂര്യോദയം രാവിലെ 6.43 നും സൂര്യസ്തമയം വൈകുന്നേരം 5.01 നും ആയിരിക്കും. 13 മണിക്കൂർ 42 മിനിറ്റുകൾ മാത്രമായിരിക്കും പകൽ നീണ്ടുനിൽക്കുകയെന്നും അൽ അജ്‌രി സയൻ്റിഫിക് സെൻ്റർ അറിയിച്ചു.

Comments (0)