
Kuwait dinar to INR; പ്രവാസികള്‍ക്ക് സന്തോഷവാർത്ത… രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു: അറിയാം ഇന്നത്തെ നിരക്ക്
Kuwait dinar to INR; പ്രവാസികള്‍ക്കിത് നല്ലകാലം. ഡോളറിനെതിരെ രൂപയുടെ മൂല്യം തകര്‍ന്നടിഞ്ഞു. ഒരു ദിനാറിന് ഇന്നത്തെ റേറ്റ് 279.40 രൂപയാണ്. മാസത്തിന്റെ തുടക്കമായതിനാൽ ആയതിനാല്‍ പ്രവാസികള്‍ക്ക് ഇരട്ടി സന്തോഷമായി. എക്സ്ചേഞ്ചുകളില്‍ പതിവിലും വിപരീതമായി തിരക്ക് കൂടി. അതോടൊപ്പം ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തിരക്ക് കൂടി.

പണമിടപാടില്‍ 15 ശതമാനം വര്‍ധനയുണ്ടെന്ന് വിവിധ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ ചില എക്സ്ചേഞ്ചുകളില്‍ ഒരു ദിനാറിനു 284.00 രൂപ വരെയാണ് ഇന്ന് നൽകുന്നത് .മികച്ച നിരക്കിൽ പണമയച്ച് നാട്ടിൽ എടുത്ത വായ്പ ഒന്നിച്ചടയ്ക്കാൻപറ്റിയ സമയമാണിതെന്ന് സാമ്പത്തിക വിദഗ്ധര്‍ സൂചിപ്പിച്ചു. എന്നാൽ, വായ്പയെടുത്തോ കൊള്ളപ്പലിശയ്ക്ക് പണം വാങ്ങിയോ അയയ്ക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും വിദഗ്ധര്‍ ഓർമിപ്പിച്ചു.
Comments (0)