Posted By Ansa sojan Posted On

Kuwait law; ഐഎസിൽ ചേർന്ന് ആശയങ്ങൾ പ്രചരിപ്പിച്ചു; പ്രവാസിക്ക് ശിക്ഷ വിധിച്ചു

Kuwait law; ഐസിസ് ഭീകരസംഘടനയിൽ ചേരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ഒരു കുവൈത്ത് പൗരനെയും പ്രായപൂർത്തിയാകാത്ത പ്രവാസിയെയും തടവിന് ശിക്ഷിച്ച് കൗൺസിലർ നാസർ അൽ ബദർ അധ്യക്ഷനായ ക്രിമിനൽ കോടതി. പൗരന് അഞ്ച് വർഷത്തെ തടവും, പ്രായപൂർത്തിയാകാത്ത പ്രവാസിക്ക് രണ്ട് വർഷവും ആറ് മാസം കഠിന തടവും തുടർന്ന് കുവൈത്തിൽ നിന്ന് നാടുകടത്തലും ശിക്ഷയാണ് ലഭിച്ചത്.

പ്രതികൾ ഐഎസുമായി ബന്ധമുള്ളവരാണെന്നും സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരെ ഗ്രൂപ്പിൽ ചേരാൻ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കുകയും ചെയ്‌തുവെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആരോപിച്ചു. അവരുടെ പ്രവർത്തനങ്ങൾ സ്‌റ്റേറ്റ് സെക്യൂരിറ്റി സർവീസ് കണ്ടെത്തുകയായിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *