
Kuwait police;പൊലീസ് ചമഞ്ഞ് പ്രവാസിയിൽനിന്ന് വൻ തുക തട്ടിയെടുത്തു;ഒടുവിൽ
Kuwait police;കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ രണ്ടുപേർ പ്രവാസിയിൽനിന്ന് 1,500 ദീനാർ കൊള്ളയടിച്ചു. 1,000 ദീനാർ പണമായും 500 ദീനാറിന്റെ ചെക്കുമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ ഹവല്ലി ഇൻവെസ്റ്റിഗേറ്റർ ടീം പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.

ബ്ലോക്ക് 11ലെ ഹവല്ലിയിൽ പുരുഷന്മാരുടെ സലൂണിന് സമീപമാണ് സംഭവം. പ്രദേശത്തിലൂടെ നടക്കുമ്പോൾ പൊലീസ് വേഷത്തിൽ കാറിൽ എത്തിയ തട്ടിപ്പുകാർ പ്രവാസിയോട് തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഐ.ഡി വാങ്ങുമ്പോൾ പ്രതികളിലൊരാൾ പ്രവാസിയുടെ കൈയിൽ വിലങ്ങുകൾ വെച്ചശേഷം വാഹനത്തിലേക്ക് കയറാൻ നിർബന്ധിച്ചു. തുടർന്ന് പ്രതികൾ അയാളെ പരിശോധിച്ച് പണവും ചെക്കും കൈക്കലാക്കി. ബഹളം വെച്ച് ആളുകളെ അറിയിച്ചാൽ നാടുകടത്തുമെന്നും ഗുരുതരമായി ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളുടെ വാഹനത്തിന്റെ നമ്പർ തട്ടിപ്പിനിരയായ പ്രവാസിക്ക് ഓർമയില്ല. എന്നാൽ കറുത്ത അമേരിക്കൻ നിർമിത എസ്യുവിയിലാണ് ഇവരെത്തിയതെന്ന് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.
Comments (0)