
Sahel app; സഹൽ ആപ്ലിക്കേഷൻ ഹാക്ക് ചെയ്തുവൊ? പ്രതികരണവുമായി അധികൃതര്‍
ആപ്ലിക്കേഷൻ ഹാക്ക് ചെയ്തതായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചരണം തള്ളി ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്പായ സഹൽ വക്താവ് യൂസഫ് കാസിം. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ആപ്ലിക്കേഷൻ ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ട്. തകരാറുകളൊന്നുമില്ലെന്ന് മാത്രമല്ല മികച്ച പ്രകടനം ഉറപ്പാക്കാൻ നിരന്തരം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ആപ്ലിക്കേഷനിലെ എല്ലാ സുരക്ഷാ, പരിപാലന സംവിധാനങ്ങളും ഡാറ്റാ പരിരക്ഷയും സുരക്ഷയും ഉറപ്പാക്കുന്നതിന് ഉയർന്ന മാനദണ്ഡങ്ങൾക്കനുസൃതമായി കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)