
ministry of health;കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ;കാരണം ഇതാണ്
Ministry of health:കുവൈത്ത് സിറ്റി :കുവൈത്തിൽ പുഴു വിഭവങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.ആരോഗ്യ മന്ത്രാലയത്തിലെ ഫുഡ് ആൻഡ് ന്യൂട്രീഷൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഭക്ഷ്യ ഉൽപന്നങ്ങളിൽ വിവിധയിനം പ്രാണികളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് 2023 ൽ സാങ്കേതിക സമിതി പുറപ്പെടുവിച്ച നിർദേശങ്ങൾ അധികൃതർ ആവർത്തിച്ചു.

ഇതുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിലെ അംഗീകൃത ചട്ടങ്ങൾക്ക് അനുസൃതമായി ഹലാൽ ഭക്ഷണ പൊതു ആവശ്യകത നിയമ പ്രകാരം ഭക്ഷണ ഉപയോഗത്തിനായി എല്ലായിനം പ്രാണികളെയും പുഴുക്കളെയും ഉപയോഗിക്കുന്നത് നിരോധിക്കുന്നതായും ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങൾ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.ചൈന തായ്ലാന്റ് ഉൾപ്പെടേയുള്ള പല രാജ്യങ്ങളിലും ഭക്ഷണത്തിൽ വിവിധയിനം പ്രാണികൾ അടങ്ങിയ പുഴു വിഭവങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ ഇസ്ലാമിക നിയമ പ്രകാരം വെട്ടുകിളി ഒഴികെയുള്ള പ്രാണികളെ ഭക്ഷിക്കുന്നത് നിഷിദ്ധമാണ്.
Comments (0)