
Kuwait traffic department;കുവൈറ്റിൽ ഇനി തെറ്റായ U-ടേൺ എടുത്താൽ കിട്ടുക വൻ പണി;പിഴ എത്രയെന്നറിയാമോ?
Kuwait traffic department:കുവൈത്ത് സിറ്റി :കുവൈത്തിൽ നിരോധിത ഇടങ്ങളിൽ U ടേൺ നടത്തിയ വാഹന ഉടമകൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ആരംഭിച്ചു.രാജ്യത്തെ വിവിധ പാതകളിൽ ഈ യിടെ സ്ഥാപിച്ച അത്യാധുനിക ക്യാമറകൾ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾക്ക് ന എതിരെയാണ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.

ഇവരെ ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത വിഭാഗത്തിലേക്ക് വിളിച്ചു വരുത്തി നടപടികൾ ആരംഭിച്ചതായ മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘകർക്ക് എതിരെരണ്ട് മാസക്കാലം വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് സ്വീകരിക്കുക.രാജ്യത്തെ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി
Comments (0)