
kuwait customs;സംശയാസ്പദമായ പെരുമാറ്റം,,സ്ത്രീയെ കസ്റ്റംസ് പിന്തുടർന്നപ്പോൾതുറമുഖത്ത് കണ്ടെത്തിയത്….
Kuwait customs;കുവൈത്ത് സിറ്റി: അബ്ദലി തുറമുഖം വഴി അനധികൃതമായി രണ്ടര ലക്ഷം ഡോളർ കടത്താൻ ശ്രമിച്ച സ്ത്രീയെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സംശയാസ്പദമായ പെരുമാറ്റം കണ്ട് വിശദമായി പരിശോധിച്ചപ്പോഴാണ് നിയമലംഘനം കണ്ടെത്തിയത്. പണത്തിന്റെ ഉറവിടവും കടത്തലിന്റെ ഉദ്ദേശ്യവും അറിയാൻ വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

Comments (0)