
Gulf bank lucky draw:ഗൾഫ് ബാങ്ക് നറുക്കെടുപ്പ്: കുവൈറ്റിൽ ഭാഗ്യ സമ്മാനമായി വൻ തുക കോളടിച്ചത് പ്രവാസിക്ക്
Gulf bank lucky draw;കുവൈത്ത് സിറ്റി : ഫെബ്രുവരി 16,കുവൈത്തിലെ ഗൾഫ് ബാങ്കിന്റെ മെഗാ വാർഷിക പദ്ധതിയായ ‘ദന’ 2 മില്യൺ ദിനാർ നറുക്കെടുപ്പിൽ വിജയിയായത് ഈജിപ്ത് സ്വദേശി.ഇസ്ലാം മുഹമ്മദ് മഹമൂദ് ഖത്താബ് എന്ന കുവൈത്തിലെ ഈജിപ്ഷ്യൻ പ്രവാസിയെയാണ് ഇത്തവണ ഭാഗ്യ ദേവത കടാക്ഷിച്ചത്. 20 ലക്ഷം ദിനാർ (ഏകദേശം 56 കോടി ഇന്ത്യൻ രൂപ ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക.

വ്യാഴാഴ്ച വൈകീട്ട് അൽ-ഖിറാൻ മാളിൽ എത്തിയ വൻ ജനാവലിയുടെയും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.ബാങ്കിംഗ് രംഗത്ത് ലോകത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിയാണ് ‘അൽ ദാന’ 2 മില്യൺ മെഗാ നറുക്കെടുപ്പ്. ഗൾഫ് ബാങ്കിൽ ചുരുങ്ങിയത് 200 ദിനാർ സ്ഥിര നിക്ഷേപം നടത്തുവർക്കാണ് നറുക്കെടുപ്പിൽ പങ്കാളിയാകാൻ അവസരം ലഭിക്കുക.
Comments (0)