
kuwait water authority; ഇന്ന് കുവൈത്തിലെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും
kuwait water authority:കുവൈറ്റ് സിറ്റി : കുവൈത്തിലെ ചില പ്രദേശങ്ങളിൽ ഇന്ന്ശു ദ്ധജല വിതരണത്തിൽ തടസ്സം നേരിടുമെന്ന് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. ഹവല്ലി, അൽ ഷാബ്, ഖാദിസിയ എന്നിവിടങ്ങളിലാണ് ശുദ്ധജല ലഭ്യതയിൽ കുറവുണ്ടാകുന്നത്.

ഹവല്ലി പമ്പിംഗ് സ്റ്റേഷനിലെ ജല ശൃംഖലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജല വിതരണത്തിൽ തടസ്സമുണ്ടാകുന്നതെന്നും തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അറ്റകുറ്റപ്പണികൾ 8 മണിക്കൂർ നീണ്ടുനിൽക്കും.
Comments (0)