Posted By Ansa sojan Posted On

Kuwait law; കുവൈത്ത് വിമാനത്താവളം വഴി ലിറിക്ക ക്യാപ്‌സ്യൂളുകൾ കടത്തിയ കേസ്; ഉന്നത ഉദ്യോ​ഗസ്ഥരെ അടക്കം ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് വിമാനത്താവളം വഴി പത്ത് ലക്ഷം ലിറിക്ക ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച ഉദ്യോഗസ്ഥനും സൈനികനും കസ്റ്റംസ് ഇൻസ്‌പെക്ടർമാരും ജയിൽ അന്തേവാസിയും അടങ്ങുന്ന സംഘത്തിന് കുവൈത്ത് കോടതി തടവുശിക്ഷ വിധിച്ചു.

ഒരു കസ്റ്റംസ് ഇൻസ്പെക്ടർക്കും തടവുകാരനും 25 വർഷം തടവും ഉദ്യോഗസ്ഥനും സൈനികനും മറ്റൊരു കസ്റ്റംസ് ഇൻസ്പെക്ടർക്കും 15 വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. കൂടാതെ, 160,000 ദീനാറിൽ കൂടുതൽ പിഴ ചുമത്തുകയും പ്രതികളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫാണ് പിടിച്ചെടുക്കൽ നേരിട്ട് നിരീക്ഷിച്ചത്.

കസ്റ്റംസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ രണ്ട് ജീവനക്കാർ, ഒരു ഉദ്യോഗസ്ഥൻ, ഒരു സൈനികൻ, സെൻട്രൽ ജയിലിലെ അന്തേവാസി എന്നിവർ ഉൾപ്പെടെയുള്ള പ്രതികൾ 7 ബാഗുകളിലായി ലഹരിമരുന്ന് കടത്തുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. സൈക്കോട്രോപിക് ലഹരിവസ്തുക്കളുടെ വ്യാപനത്തെ ചെറുക്കുന്നതിന് സമഗ്രമായ നിയമനിർമ്മാണ നയത്തിൻ്റെ അടിയന്തിര ആവശ്യകതയുണ്ടെന്നും കോടതി വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *