kuwait law;കുവൈത്തിൽ പാപ്പരത്ത നിയമത്തിൽ ഭേദഗതി;പുതിയ മാറ്റം ഇങ്ങനെ

Kuwait law:കുവൈത്ത് സിറ്റി : കുവൈത്തിൽ പാപ്പരത്ത നിയമ ഭേദഗതിയുടെ കരട് രൂപം തയ്യാറാക്കി. നിലവിലെ നിയമത്തിലെ ചില പ്രധാന ഭാഗങ്ങളിൽ ഭേദഗതി വരുത്തിയാണ് നീതി ന്യായ മന്ത്രാലയം പുതിയ കരട് നിയമം തയ്യാറാക്കിയിരിക്കുന്നത്. ഇത് അനുസരിച്ച് പാപ്പരായി പ്രഖ്യാപിക്കപ്പെട്ട വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ലഭിക്കാനുള്ള കട ബാധ്യതകൾ തിരിച്ചടയ്ക്കുവാൻ കടക്കാരൻ നിയമ പരമായി ബാധ്യസ്ഥനായിരിക്കും.

ഇവരെ അറസ്റ്റ് ചെയ്യുന്നതിനും ജയിലിലേക്ക് അയക്കുന്നതിനും സ്വത്തുക്കൾ കണ്ടെടുക്കുവാനും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാൽ ഇരുപത്തി ഒന്ന് വയസ്സിൽ താഴെ പ്രായമുള്ളവർ, ഗർഭിണികൾ എന്നിവരെ അറസ്റ്റ് നടപടികളിൽ നിന്ന് ഒഴിവാക്കും. രാജ്യത്തെ വാണിജ്യ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും നിലവിലെ നിയമം പ്രധാന തടസ്സമായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ നിയമ ഭേദഗതി. ഫത്വ, നിയമ നിർമ്മാണ സമിതിയുടെ അവലോകനത്തിനായി സമർപ്പി കരട് നിയമത്തിന് അൽപ സമയം മുമ്പ് മന്ത്രി സഭാ യോഗം അംഗീകാരം നൽകി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *