
Indian embassy;ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്;കൂടുതൽ വിവരങ്ങൾ ചുവടെ
Indin embassy;കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് ഫെബ്രുവരി 20 ഇന്ന് ഉച്ചക്ക് 12ന് നടക്കും. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് പൊതുജന സമ്പർക്കമായി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ്. രജിസ്ട്രേഷൻ രാവിലെ 11ന് ആരംഭിക്കും.

കോൺസുലാർ പ്രശ്നങ്ങൾ/പരാതികൾ പരിഹരിക്കാനായി അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഇന്ത്യൻ പൗരന്മാരെ കാണും. പ്രവാസികൾക്ക് ഓപൺ ഹൗസിൽ വിവിധ വിഷയങ്ങൾ ഇവരുടെ ശ്രദ്ധയിൽപെടുത്താം.
Comments (0)