Posted By Nazia Staff Editor Posted On

Kuwait traffic alert;അറ്റകുറ്റപ്പണികള്‍ക്കായി കുവൈറ്റിലെ പ്രധാന രണ്ട് ലെയിനുകള്‍ ബുധനാഴ്ച വരെ അടച്ചിടും;യാത്രക്കാർ ശ്രദ്ധിക്കുക

Kuwait traffic alert: കുവൈറ്റ് സിറ്റി: അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കായി ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ റോഡ് (അഞ്ചാമത്തെ റിങ് റോഡ്) ഭാഗികമായി അടച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാല്‍മിയയില്‍ നിന്ന് ജഹ്റയിലേക്കുള്ള ഗതാഗതത്തിനായി ഉപയോഗിക്കുന്ന രണ്ട് ലെയിനുകളാണ് അറ്റകുറ്റപ്പണികല്‍ക്കായി താല്‍ക്കാലികമായി അടച്ചിടുന്നത്.2024 ഡിസംബര്‍ 8 ഞായറാഴ്ച മുതല്‍ ഡിസംബര്‍ 11 ബുധനാഴ്ച വരെയുള്ള നാലു ദിവസങ്ങളിലാണ് രണ്ട് പാതകള്‍ അടച്ചിടുക. അര്‍ധരാത്രി 12 മണി മുതല്‍ രാവിലെ അഞ്ച് മണി വരെയുള്ള സമയങ്ങളില്‍ മാത്രമേ റോഡ് അടച്ചിടുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഈ സമയങ്ങളില്‍ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കുകയില്ലെന്ന് യാത്രക്കാരെ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഫിഫ്ത്ത് റിങ് റോഡില്‍ ശെയ്ഖ് സായിദ് റോഡിന്‍റെയും എയര്‍പോര്‍ട്ട് റോഡിന്‍റെയും (റോഡ് 55) കവല മുതലാണ് അടച്ചുപൂട്ടല്‍ ആരംഭിക്കുക. അടച്ചിടല്‍ സമയങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലതാമസം ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ ആസൂത്രണം ചെയ്യുന്നതായിരിക്കും അഭികാമ്യമെന്ന് യാത്രക്കാരോട് മന്ത്രാലയം അധികൃതര്‍ നിര്‍ദ്ദേശിച്ചു

അറ്റകുറ്റപ്പണികളുടെ വിജയം ഉറപ്പാക്കാന്‍ പൊതുജന സഹകരണത്തിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. അപ്പപ്പോഴുള്ള ട്രാഫിക് അറിയിപ്പുകളെ കുറിച്ച് അപ്ഡേറ്റ് ചെയ്യാനും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ബദല്‍ റൂട്ടുകള്‍ തെരഞ്ഞെടുക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കുവൈറ്റില്‍ 18 വലിയ റോഡ് മെയ്ന്‍റനന്‍സ് പ്രവൃത്തികള്‍ക്ക് കഴിഞ്ഞ മാസം വിവിധ ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. ചില പ്രവൃത്തികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ ഉള്‍പ്പെട്ട സബാഹ് അല്‍ നാസര്‍ പാലം പദ്ധതി വേഗത്തിലാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ പറഞ്ഞു. കരാര്‍ പ്രകാരം സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പാക്കാന്‍ ഉപകരണങ്ങളും തൊഴിലാളികളും വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. പ്രദേശവാസികള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാവുന്നത് ഒഴിവാക്കാന്‍ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *