
kuwait visa: കുവൈറ്റിൽ സന്ദർശക, കുടുംബ വിസകൾക്ക് ഫീസ് വർധിപ്പിക്കും ;പുതിയ മാറ്റം ഇങ്ങനെ
Kuwait visa;കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ ആഴ്ച അമീർ അംഗീകാരം നൽകിയ പുതിയ താമസ നിയമ പ്രകാരം നിലവിലെ വിസ ഫീസുകളിൽ വർദ്ദ്ധനവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസ കാര്യ വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ ആദ്വാനി വ്യക്തമാക്കി. ഫീസ് വർദ്ധനവ് നിശ്ചയിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയതായും അൽ അഖ്ബാർ ചാനലിനു നൽകിയ ആഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. പുതിയ താമസ നിയമ പ്രകാരം കുടുംബ സന്ദർശക വിസയുടെ കാലാവധി 3 മാസം ആണ്. ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഉത്തരവ് പുറപ്പെടുവിച്ച ശേഷം തീരുമാനം പ്രാബല്യത്തിൽ വരും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
കുവൈത്തികൾക്ക് മറ്റു രാജ്യങ്ങളിലേക്ക് സന്ദർശനം നടത്തുന്നതിന് ഈടാക്കുന്ന ഫീസിന്റ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് കുവൈത്തിലേക്കുള്ള സന്ദർശന ഫീസ് നിർണ്ണയിക്കുക. ഇതിനായി വിദേശകാര്യമന്ത്രാലയവുമായി ഏകോപനം നടത്തി വരികയാണ്. വിദഗ്ദരായ വിദേശി തൊഴിലാളികൾക്ക് പത്ത് വർഷത്തെ കാലാവധിയുള്ള താമസ രേഖ അനുവദിക്കും. വിസകച്ചവടക്കാർക്ക് പുറമെ വിസ വാങ്ങുന്നവരും ശിക്ഷാർഹരാണ്.വിസക്ക് വേണ്ടി പണം നൽകുന്നത്
1000 ദിനാർ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവ് ശിക്ഷയുയോ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)