
Kuwait customs; കുവൈത്തിൽ ക്രിസ്മസ് സമ്മാനമായി അയച്ച പാഴ്സൽ പൊതി തുറന്നപ്പോൾ അധികൃതർ കണ്ടെത്തിയത് ഞെട്ടിക്കുന്നത്
Kuwait customs; കുവൈത്ത് സിറ്റി : കുവൈത്തിൽ ക്രിസ്മസ് സമ്മാനമായി അയച്ച പാഴ്സൽ പൊതിയിൽ ഒരു കിലോ ഗ്രാം തൂക്കമുള്ള മയക്ക് മരുന്ന് പിടിച്ചെടുത്തു. ഒരു യൂറോപ്യൻ രാജ്യത്തു നിന്നും കുവൈത്തിലെ താമസക്കാരന്റെ മേൽ വിലാസത്തിലാണ് പാഴ്‌സൽ എത്തിയത്.കളിമണ്ണ് കൊണ്ട് നിർമ്മിച്ച പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് മേൽ വിലാസക്കാരന്റെ പേരിൽ പാഴ്‌സൽ എത്തിയത്. പരിശോധനയിൽ മയക്ക മരുന്ന് കണ്ടെത്തി.. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാന താവളത്തിലെ പാർസൽ വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥർ മയക്ക് മരുന്ന് കണ്ടെത്തിയത്.

Comments (0)