Kuwait biometric; കുവൈത്തിൽ വീണ്ടും 3043 പേരുടെ പൗരത്വം റദ്ദാക്കി; കാരണം ഇതാണ്

Kuwait biometric; കുവൈത്ത് സിറ്റി : കുവൈത്തിൽ വീണ്ടും 3043 പേരുടെ പൗരത്വം റദ്ധ് ചെയ്യുവാൻ തീരുമാനിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിൻ്റെ അധ്യക്ഷതയിൽ ചേർന്ന പൗരത്വ അവലോകന ഉന്നത സമിതി യോഗത്തിലാണ് തീരുമാനം.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഇതോടെ കഴിഞ്ഞ ആഗസ്ത് മുതൽ ഇത് വരെയായി കുവൈത്ത് പൗരത്വം റദ്ധാക്കപ്പെട്ടവരുടെ എണ്ണം 12,175 ആയി ഉയർന്നു. 54 രാജ്യങ്ങളിൽ നിന്നും കുവൈത്തി പൗരത്വം നേടിയവരുടെ പൗരത്വമാണ് റദ്ധാക്കിയത്.വ്യാജ രേഖകൾ ഉപയോഗിച്ച് പൗരത്വം നേടിയവരാണ് ഇവരിൽ ഭൂരിഭാഗവും. പൗരത്വം റദ്ധാക്കപ്പെട്ടവരുടെ സ്പോൺസർ ഷിപ്പിലുള്ള സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കാൻ നേരത്തെ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു ഇത് നിരവധി പ്രവാസികളെയും പ്രതിസന്ധിയിലാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *