
kuwait weather alert; കുവൈറ്റ് ഇനി കൂടുതൽ കുളിരണിയും!!! കാലാവസ്ഥാ വകുപ്പ് അറിയിപ്പ് ഇങ്ങനെ
കുവൈറ്റ് സിറ്റി : കുവൈത്തിൽ ഈ മാസാവസാനം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് യൂറോപ്യൻ സെൻ്റർ ഫോർ മീഡിയം റേഞ്ച് ഡിപ്പാർട്മെന്റ് അറിയിച്ചു. താപനില -6 ഡിഗ്രി സെൽഷ്യസിൽ താഴുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അതോടൊപ്പം ഇന്ന് മുതൽ താപനില കുറയുമെന്നും, കാലാവസ്ഥ പകൽ സമയത്ത് തണുപ്പുള്ളതും രാത്രിയിൽ വളരെ തണുപ്പുള്ളതുമായിരിക്കും, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു
Comments (0)