kuwait weather alert: കുവൈറ്റിൽ മോശം കാലാവസ്ഥാ;ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക

Kuwait weather alert;കുവൈത്ത് സിറ്റി: പൊടിക്കാറ്റ് മൂലമുണ്ടാകുന്ന സങ്കീർണതകൾ ഒഴിവാക്കുന്നതിന് ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് ആസ്മ രോഗികൾ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗികൾ, പ്രായമായവർ, കുട്ടികൾ തുടങ്ങിയ അപകടസാധ്യതയുള്ളവർ, മുൻകരുതലുകൾ എടുക്കുകയും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണം.

കഴിയുന്നത്ര വീട്ടിൽ തന്നെ തുടരണം. അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. പ്രത്യേകിച്ച് പൊടിപടലങ്ങൾ കൂടുതലുള്ള സമയത്ത് ശ്രദ്ധിക്കണമെന്നും വീടുകളിൽ പൊടി കയറുന്നത് തടയാൻ ജനലുകളും വാതിലുകളും കർശനമായി അടയ്ക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ മിസ്നാദ് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *