
Expat woman dead: കുവൈറ്റിൽ പ്രവാസി യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് മരണപ്പെട്ടു
Expat woman dead;കുവൈറ്റിലെ മുത്‌ലയിൽ നേപ്പാൾ സ്വദേശിനിയായ യുവതി റെസിഡൻഷ്യൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണപ്പെട്ടു.

സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂമിന് അടിയന്തര മുന്നറിയിപ്പ് ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാ ജീവനക്കാരെയും പാരാമെഡിക്കൽ ജീവനക്കാരെയും ഉടൻ തന്നെ സ്ഥലത്തേക്ക് അയച്ചു. അവർ എത്തിയപ്പോഴേക്കും , യുവതി മരണപ്പെടുകയായിരുന്നു.
മരിച്ചയാളുടെ മൃതദേഹം കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിർണ്ണയിക്കാൻ ആവശ്യമായ നിയമ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
Comments (0)