
Kuwait Army;കുവൈറ്റിൽ പരിശീലനത്തിനിടയിൽ അപകടം;കരസേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് വീര മൃത്യു
Kuwait Army;കുവൈത്ത് സിറ്റി :കുവൈത്തിൽ വെടി മരുന്ന് ഷൂട്ടിങ് പരിശീലനത്തിനിടയിൽ ഉണ്ടായ അപകടത്തിൽ കുവൈത്ത് കരസേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് വീര മൃത്യു.അൻവർ ഖലഫ് റദ്വാൻ, മുത്തലാഖ് മുഹമ്മദ് മുബാറക്ക് എന്നീ സൈനികരാണ് മരണമടഞ്ഞത്.

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ഇവരെ ആവശ്യമായ ചികിത്സയ്ക്കായി ജഹ്റ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി ,കുവൈത്ത് കരസേനാ മേധാവി അറിയിച്ചു. അപകടത്തിൻ്റെ വിശദാംശങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിനും ചട്ടങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായും വ്യക്തമാക്കി.
Comments (0)