
കുവൈറ്റ് എയർ ഫ്രൈറ്റ് ടെർമിനലിൽ ബർത്ത്ഡേ ഗിഫ്റ്റിന്റെ രൂപത്തിൽ എത്തിയത് മയക്കുമരുന്ന്: പിന്നെ സംഭവിച്ചത്…
കുവൈറ്റ് എയർ ഫ്രൈറ്റ് ടെർമിനലിൽ എത്തിയ മയക്കുമരുന്ന് പിടികൂടി അധികൃതർ. ബർത്ത്ഡേ ഗിഫ്റ്റിന്റെ രൂപത്തിൽ എത്തിയ പൊതിയിൽ പരിശോധനയിൽ ഒരു കിലോഗ്രാം തൂക്കമുള്ള ഷാബു എന്ന മയക്കുമരുന്നാണ് അകത്ത് ഒളിപ്പിച്ചിരുന്നത് എന്ന് കണ്ടെത്തി.

ആവശ്യമായ എല്ലാ കസ്റ്റംസ് നടപടിക്രമങ്ങളും നടത്തി ഇവ പിടിച്ചെടുത്തുവെന്നും അധികൃതർ വിശദീകരിച്ചു. കയറ്റുമതിയുടെ ഉറവിടവും ലക്ഷ്യസ്ഥാനവും കണ്ടെത്തുന്നതിനുള്ള അന്വേഷണങ്ങൾ തുടരുകയാണ്.
Comments (0)