
കുവൈത്തിൽ രണ്ടേ കാൽ ലക്ഷം ദിനാറുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു
കുവൈറ്റിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 2.2 ലക്ഷം ദീനാർ മയക്കുമരുന്ന് പിടികൂടി. മയക്കുമരുന്ന് കൈവശം വെച്ചതായി കണ്ടെത്തിയ നാല് കുവൈത്തികളെയും നാല് വിദേശികളെയും അറസ്റ്റ് ചെയ്തു.

50 കിലോ ഹാഷിഷ്, 25,000 ലിറിക്ക ക്യാപ്സ്യൂളുകൾ, 5 കിലോ മെതാംഫെറ്റാമൈൻ, ഒരു കിലോ രാസവസ്തുക്കൾ, 2,000 ക്യാപ്റ്റഗൺ ഗുളികകൾ, രണ്ട് ഇലക്ട്രോണിക് സ്കെയിലുകൾ തുടങ്ങിയവ പിടിച്ചെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വിപണി മൂല്യം ഏകദേശം 220,000 കുവൈത്ത് ദിനാർ ആണ്. പ്രതികളെയും തൊണ്ടിമുതലും നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. രാജ്യത്ത് വ്യാപകമാകുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുണ്ട്.
Comments (0)