
Expat dead: കുവൈറ്റിൽ നിന്നും കാണാതായ ഇന്ത്യക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Expat dead; കുവൈറ്റിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി കുമരേശൻ പെരുമാളിനെ ഡിസംബർ 16 ന് അബു ഹലീഫ മേഖലയിൽ വാഹനാപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരേശനുമായി കുടുംബത്തിന് ദിവസങ്ങളോളം ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് കുമരേശൻ്റെ കുടുംബം തമിഴ്‌നാട് സംസ്ഥാന ഫിഷറീസ് മന്ത്രി അനിത രാധാകൃഷ്ണനെയും പ്രവാസി തമിഴ് ക്ഷേമ വകുപ്പ് മന്ത്രി ശ്രീ നാസറിനെയും സമീപിച്ചതായി തമിഴ്‌നാട്ടിൽ നിന്നുള്ള സാമൂഹിക പ്രവർത്തകൻ മതി പറഞ്ഞു. കുവൈറ്റിലെ അൽ-ദോ ജനറൽ ട്രേഡിംഗ് & കോൺട്രാക്ടിംഗ് കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.

കുവൈറ്റിലെ ആശുപത്രികളെ സമീപിച്ച ശേഷം അബു ഹലീഫയിൽ വാഹനാപകടത്തിൽ കുമരേശൻ പെരുമാൾ ദാരുണമായി മരിച്ചുവെന്ന് സ്ഥിരീകരിച്ചു. പിന്നീട് മൃതദേഹം ഡിസംബർ 24 ചൊവ്വാഴ്ച കുവൈറ്റ് എയർവേയ്‌സ് തിരുവനന്തപുരത്തേക്ക് ഇദ്ദേഹത്തിൻ്റെ മൃതദേഹം അയച്ചു.കഴിഞ്ഞ വർഷമാണ് കുവൈറ്റിൽ ജോലിക്കായി കുമരേശൻ എത്തിയത്. രഞ്ജനിയാണ് ഭാര്യ. ഒന്നര വയസ്സുള്ള പ്രാണേഷ് തങ്കയാണ് മകൻ.
Comments (0)