
Expat death; കുവൈത്തിൽ അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്കയക്കും
Expat death; കുവൈത്തിലെ വഫ്രയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം കോട്ടുകാൽ പുന്നകുളം സ്വദേശി വേലയുധ സദനത്തിൽ നിതിൻ രാജിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ കൊണ്ടുപോകുമെന്ന് ഒ.ഐ.സി.സി കെയർ ടീം അറിയിച്ചു.

രാത്രി 10.20നുള്ള കുവൈത്ത് എയർവേസ് വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് നാട്ടിലെത്തുമ്പോൾ സ്വീകരിച്ച് വീട്ടിൽ എത്തിക്കാൻ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഒ.ഐ.സി.സി കെയർ ടീം അറിയിച്ചു. കോവളം എം.എൽ.എ എം.വിൻസെന്റിന്റെ നിർദേശ പ്രകാരമാണ് ഒ.ഐ.സി.സി കെയർ ടീം നടപടികൾ പൂർത്തീകരിച്ചത്.
Comments (0)