
Expat fine; ഗാർഹിക തൊഴിലാളിയെ പീഡിപ്പിച്ച കേസിൽ പ്രവാസിക്ക്കിട്ടിയത് വൻ പണി
Expat fine; ഗാർഹിക തൊഴിലാളിയെ തടഞ്ഞുവെച്ച് പീഡിപ്പിച്ചതിന് ഒരു പ്രവാസി നഷ്ടപരിഹാരമായി 30,000 കുവൈത്തി ദിനാർ നൽകണമെന്നുള്ള പ്രാഥമിക വിധി സിവിൽ കോടതി ശരിവച്ചു. മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം.

പീഡനം, അന്യായമായി തടങ്കലിൽ വയ്ക്കൽ, ഇരയെ പൊള്ളിച്ച് ശരീരത്തിന് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അഭിഭാഷകനായ മുഹമ്മദ് അൽ അജ്മി വാദിച്ചു. നഷ്ടപരിഹാരം നിയമപരമായ ബ്ലഡ് മണിയായി കോടതി കണക്കാക്കി, പരാതിക്കാരിക്ക് വരുത്തിയ ഗുരുതരമായ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങളും അതുപോലെ തന്നെ ഗാർഹിക തൊഴിലാളിയുടെ ശാരീരിക ശേഷിയെ ബാധിച്ച 25 ശതമാനം സ്ഥിരമായ വൈകല്യവും അംഗീകരിച്ചാണ് കോടതി വിധി.
കേസിൽ പ്രവാസിയെ മൂന്ന് വർൽം തടവിനും നാല് മാസവും കഠിന തടവിനും ക്രിമിനൽ വിധിയുണ്ടായിട്ടുണ്ട്. ശിക്ഷ അനുഭവിച്ചതിന് ശേഷം രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യും.
Comments (0)