Posted By Nazia Staff Editor Posted On

Kuwait police;പൊ​ലീ​സ് ച​മ​ഞ്ഞ് പ്ര​വാ​സി​യി​ൽ​നി​ന്ന് വൻ തുക ത​ട്ടിയെടുത്തു;ഒടുവിൽ

Kuwait police;കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഹ​വ​ല്ലി​യി​ൽ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞെ​ത്തി​യ ര​ണ്ടു​പേ​ർ പ്ര​വാ​സി​യി​ൽ​നി​ന്ന് 1,500 ദീ​നാ​ർ കൊ​ള്ള​യ​ടി​ച്ചു. 1,000 ദീ​നാ​ർ പ​ണ​മാ​യും 500 ദീ​നാ​റി​ന്റെ ചെ​ക്കു​മാ​ണ് കൊ​ള്ള​യ​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഹ​വ​ല്ലി ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ടീം ​പ്ര​തി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

ബ്ലോ​ക്ക് 11ലെ ​ഹ​വ​ല്ലി​യി​ൽ പു​രു​ഷ​ന്മാ​രു​ടെ സ​ലൂ​ണി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്തി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ പൊ​ലീ​സ് വേ​ഷ​ത്തി​ൽ കാ​റി​ൽ എ​ത്തി​യ ത​ട്ടി​പ്പു​കാ​ർ പ്ര​വാ​സി​യോ​ട് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഐ.​ഡി വാ​ങ്ങു​മ്പോ​ൾ പ്ര​തി​ക​ളി​ലൊ​രാ​ൾ പ്ര​വാ​സി​യു​ടെ കൈ​യി​ൽ വി​ല​ങ്ങു​ക​ൾ വെ​ച്ച​ശേ​ഷം വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​ൻ നി​ർ​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ അ​യാ​ളെ പ​രി​ശോ​ധി​ച്ച് പ​ണ​വും ചെ​ക്കും കൈ​ക്ക​ലാ​ക്കി. ബ​ഹ​ളം വെ​ച്ച് ആ​ളു​ക​ളെ അ​റി​യി​ച്ചാ​ൽ നാ​ടു​ക​ട​ത്തു​മെ​ന്നും ഗു​രു​ത​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ്ര​തി​ക​ളു​ടെ വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ ത​ട്ടി​പ്പി​നി​ര​യാ​യ പ്ര​വാ​സി​ക്ക് ഓ​ർ​മ​യി​ല്ല. എ​ന്നാ​ൽ ക​റു​ത്ത അ​മേ​രി​ക്ക​ൻ നി​ർ​മി​ത എ​സ്യു​വി​യി​ലാ​ണ് ഇ​വ​രെ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *