
ministry of interior;കുവൈറ്റിൽ പ്രധാന ഏരിയയിലെ നാല് കടകൾ പൂട്ടിച്ചു
Ministry of interiorvകുവൈത്ത് സിറ്റി: റെഡിമെയ്ഡ് അടുക്കളകൾ, വാതിലുകൾ, ജനലുകൾ, പടികൾ എന്നിവ നിയമവിരുദ്ധമായി സ്ഥാപിച്ചതിന് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നാല് കടകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് സീൽ ചെയ്തു.

കൂടാതെ കട ഉടമകളെ തുടർ നിയമനടപടികൾക്കായി വാണിജ്യകാര്യ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വാണിജ്യ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ ബിസിനസുകളെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. പരാതികളുടെ അടിസ്ഥാനത്തിൽ വാണിജ്യ നിയന്ത്രണ വകുപ്പ് ഉദ്യോഗസ്ഥർ തുടർച്ചയായി പരിശോധനാ പര്യടനങ്ങൾ നടത്തുകയായിരുന്നു.
Comments (0)