Posted By Ansa sojan Posted On

Kuwait alert; ഗതാഗത പിഴയുടെ പേരിൽ ഇങ്ങനൊരു സന്ദേശം നിങ്ങൾക്ക് വന്നിരുന്നോ? മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രാലയം

Kuwait alert;ആഭ്യന്തരമന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങളും, മന്ത്രാലയത്തിന്റെ പോലെ സമാന രീതിയിലുള്ള വെബ്‌സൈറ്റുകളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗതാഗത പിഴ സംബന്ധിച്ച് വ്യാപകമായി ആളുകൾക്ക് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്.രാജ്യാന്തര ഫോൺ നമ്പറുകളിൽ നിന്നാണ് ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുന്നത്.

ഫോണിലേക്ക് വാട്ടസ്ആപ്പ് വഴി അല്ലാതെ നേരിട്ട് മെസേജാണ് അയക്കുന്നത്. സന്ദേശം ഇപ്രകാരമാണ്- നിങ്ങൾ ഒരു ഗതാഗത നിയമലംഘനത്തിന് പിഴ ഒടുക്കാനുണ്ട്. അത് വൈകുംതോറും പിഴ തുക വർധിക്കും. എത്രയും വേഗം പിഴ അടയക്കണം.

ഔദ്യോഗിക വെബ്‌സൈറ്റിന്റെ പേരിനോട് സാമ്യമുള്ളതാണ് വ്യാജന്മാർ അയക്കുന്നത്.രാജ്യാന്തര നമ്പറുകളിൽ നിന്ന് മന്ത്രാലയം ആർക്കും സന്ദേശം അയക്കാറില്ല. ഗതാഗത പിഴ ഉണ്ടോ എന്ന് മനസ്സിലാക്കുവാൻ ഔദ്യോഗിക വെബ്‌സൈറ്റിലോ സാഹേൽ ആപ്ലിക്കേഷനോ ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *