
Kuwait biometric; പ്രവാസികളുടെ ശ്രദ്ധക്ക്” ബയോമെട്രിക് സമയപരിധി നാളെ അവസാനിക്കും
Kuwait biometric; പ്രവാസികള്‍ക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ഡിസംബർ 31ന് മുമ്പ് പ്രവാസികൾ ബയോമെട്രിക് പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാലാവധി കഴിഞ്ഞും ബയോമെട്രിക് ചെയ്യാത്തവരുടെ സര്‍ക്കാര്‍-ബാങ്ക് സേവനങ്ങള്‍ താൽക്കാലികമായി നിർത്തിവെക്കും.

മെറ്റ പ്ലാറ്റ്ഫോം, സഹൽ ആപ്ലിക്കേഷൻ എന്നിവയിൽ അപ്പോയന്റ്മെന്റ് ബുക്ക് ചെയ്ത ശേഷമാണ് ബയോമെട്രിക് നടപടികൾക്ക് അതത് സെന്ററുകളിൽ എത്തേണ്ടത്. നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി നീട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടുജോലിക്കാർക്ക് 500 ദീനാര്‍ പിഴ ഈടാക്കുമെന്നത് തെറ്റ്
Comments (0)