
Kuwait fine; കുവൈത്തിൽ മാധ്യമ പ്രവര്‍ത്തകയ്ക്ക് കനത്ത പിഴ: കാരണം ഇതാണ്
വിശുദ്ധ മുഹറം മാസത്തിൽ രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ചതിനും ഷിയാ പൗരന്മാരെ അപമാനിച്ചതിനും മാധ്യമ പ്രവർത്തക ഐഷ അൽ റഷീദിന് ക്രിമിനൽ കോടതി 50,000 കുവൈത്തി ദിനാർ പിഴ ചുമത്തി.

യൂട്യൂബ് ചാനലിലൂടെ ദേശീയ ഐക്യ നിയമം ലംഘിച്ചതിനും സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിച്ചതിനുമുള്ള കുറ്റപത്രത്തെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അൽ റഷീദിനെ 500 ദിനാർ ജാമ്യത്തിലാണ് വിട്ടയച്ചത്.
ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും സാമൂഹിക സൗഹാർദ്ദത്തിന് ഭീഷണിയായ ഉള്ളടക്കത്തിന് വ്യക്തികളെ ഉത്തരവാദികളാക്കുന്നതിനുമുള്ള കുവൈത്തിന്റെ നീക്കമാണ് ഈ നടപടയിൽ നിന്ന് വ്യക്തമാകുന്നത്.
Comments (0)