
Kuwait fire; കുവൈറ്റ് തീപിടുത്തം: പരിക്കേറ്റ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരം
Kuwait fire; കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരുക്കേറ്റ 30 മലയാളികളിൽ ഒരാൾക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു. 30 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നേരത്തെ അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂൺ 12നാണ് കുവൈറ്റിലെ മംഗഫയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടുത്തമുണ്ടാകുന്നത്.
Comments (0)