
Kuwait law; കുവൈറ്റില്‍ പൗരത്വനിയമത്തില്‍ ഭേദഗതി; വിശദാംശങ്ങൾ ചുവടെ
Kuwait law; കുവൈറ്റ് അമീര്‍ പുറപ്പെടുവിച്ച ഡിക്രി 116/2024 പ്രകാരം കുവൈറ്റ് സര്‍ക്കാര്‍ പൗരത്വ നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ കൊണ്ടുവന്നു.

കുവൈറ്റ് അല്‍ യൗം അഥവാ ഔദ്യോഗിക ഗസറ്റിന്‍റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ച ഈ മാറ്റങ്ങള്‍ കുവൈറ്റ് പൗരത്വം ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും റദ്ദാക്കുന്നതിനുമുള്ള പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നു.
പൗരത്വത്തിനുള്ള യോഗ്യതാ മാനദണ്ഡം
കുവൈറ്റ് പൗരത്വത്തിന് അപേക്ഷിക്കുന്ന വിദേശ പൗരന്മാര്‍ക്ക് അവരുടെ ഭാര്യമാരെ അപേക്ഷയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥകളിലൊന്ന്. പൗരത്വം നേടിയ ഒരു വ്യക്തിയുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കുവൈറ്റ് പൗരന്‍മാരായി കണക്കാക്കും. എന്നാല്‍ അവര്‍ക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ദേശീയത തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്ക് ഉണ്ടായിരിക്കും.
Comments (0)