Posted By Ansa sojan Posted On

Kuwait law; ഡിസ്‌കൗണ്ട് ഓഫറിൽ വാങ്ങിച്ച സാധനങ്ങൾ തിരികെ നൽകാനോ എക്സ്ചേഞ്ച് ചെയ്യാനോ സാധിക്കുമോ? അറിയാം

2014ലെ ഉപഭോക്തൃ സംരക്ഷണ നിയമം നമ്പർ (39) പ്രകാരം റിട്ടേണിനും എക്സ്ചേഞ്ചിനും ഉപഭേക്താക്കൾക്ക് അവകാശം ഉണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമപരമായ നിയന്ത്രണങ്ങൾക്കനുസൃതമായാണ് പ്രവര്‍ത്തിക്കുന്നത്.

ലൈസൻസുള്ള വാണിജ്യ ഓഫറുകൾ ഈ അവകാശം റദ്ദാക്കില്ലെന്ന് വാണിജ്യ മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറഞ്ഞു.

വാങ്ങുന്ന സമയത്ത് സമ്മതിച്ച നിബന്ധനകൾക്ക് അനുസൃതമായി കിഴിവ്, കൂപ്പണുകൾ എന്നിവ പോലെ ചരക്കുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സമ്മാനങ്ങളും തിരികെ നൽകേണ്ടതിന്‍റെ ആവശ്യകതയുമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഡിസ്‌കൗണ്ട് ഓഫറുകൾ സാധനങ്ങൾ തിരികെ നൽകാനോ എക്സ്ചേഞ്ച് ചെയ്യാനോ ഉള്ള അവകാശം റദ്ദാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *