
Kuwait law; കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്; കുവൈത്തി പൗരനെ കുറ്റവിമുക്തനാക്കി!
Kuwait law; പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ആക്രമിക്കൽ, ഉപദ്രവിക്കൽ തുടങ്ങിയ കേസുകളിൽ കുവൈത്തി പൗരനെ കുറ്റവിമുക്തനാക്കി കാസേഷൻ കോടതി. 15 വർഷം തടവ് ശിക്ഷ വിധിച്ച കീഴ്ക്കോടതി പുറപ്പെടുവിച്ച വിധിയാണ് റദ്ദാക്കിയത്.

സംഭവദിവസം പ്രവാസി തൻ്റെ വസതിക്ക് പുറത്ത് നിൽക്കുമ്പോൾ പ്രതി വാഹനം മുന്നിൽ നിർത്തി അകത്ത് കയറാൻ ആവശ്യപ്പെട്ടുവെന്നാണ് കേസ് ഫയലിൽ പറയുന്നു. എന്നാൽ വിസമ്മതിച്ചപ്പോൾ പ്രതി കത്തിയുമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി പ്രവാസിയെ പിന്തുടരുകയും ഒടുവിൽ കാറിൽ കയറ്റുകയും ചെയ്തു.
തുടർന്ന്മറ്റൊരിടത്തേക്ക് കൊണ്ടുപോയി കത്തി ഉപയോഗിച്ച് ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ, പ്രതിയുടെ അഭിഭാഷകനായ അഭിഭാഷകൻ ഇനം ഹൈദർ ഈ കുറ്റങ്ങൾ നിഷേധിച്ചു. തൻ്റെ കക്ഷിയെ കുറ്റവിമുക്തനാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
Comments (0)