
kuwait law;ഇൻഷുറൻസുണ്ടോ എങ്കിൽ മരിച്ചയാളുടെ അവകാശികൾക്ക് കട ബാധ്യതയുണ്ടാവില്ല;പുതിയ നിയമവുമായി കുവൈറ്റ്
Kuwait law;കുവൈത്ത് സിറ്റി: ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് മരിച്ച വ്യക്തിയുടെ കടം അവരുടെ അവകാശികളുടെ മേൽ ചുമത്തനാവില്ലെന്ന് കാസേഷൻ കോടതി. മരണത്തിന് മുമ്പ് വ്യക്തിയുമായി ഒപ്പുവെച്ച എല്ലാ വായ്പാ കരാറുകളിലും ലൈഫ് ഇൻഷുറൻസ് ഉൾപ്പെടുന്നിടത്തോളം കാലം ഇങ്ങനെ ചെയ്യാനാവില്ല. ബാങ്കുകളുടെ ലോൺ ഇൻഷുറൻസ് കരാറുകളിൽ ഒപ്പുവെച്ചിട്ടുള്ള ഇൻഷുറൻസ് കമ്പനികൾ വ്യക്തിയുടെ മരണമോ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമോ ഉണ്ടായാൽ വായ്പ തിരിച്ചടയ്ക്കാൻ ബാധ്യസ്ഥരാണെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
പരാതിക്കാരനും മറ്റ് കക്ഷികൾക്കുമെതിരെ ബാങ്ക് ഫയൽ ചെയ്ത സിവിൽ വാണിജ്യ കേസിലാണ് കോടതിയുടെ ഇടപെടൽ. നഷ്ടപരിഹാരത്തോടൊപ്പം 6,878,559 കുവൈത്തി ദിനാർ നൽകാനുള്ള സംയുക്ത ബാധ്യത മരിച്ചയാളുടെ അവകാശികൾക്കുണ്ടെന്നായിരുന്നു ബാങ്കിന്റെ വാദം. ലോൺ എടുത്തയാൾ മരണം വരെ പണം അടച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് തവണകൾ മുടങ്ങിയത്.
Comments (0)