
kuwait police; കുവൈറ്റിൽ പ്രവാസി ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി വീട്ടിലെ തോട്ടത്തിൽ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ;
kuwait police;കുവൈത്ത് സിറ്റി : കുവൈത്തിൽ ഏഷ്യൻ ഗാർഹിക തൊഴിലാളിയെ കൊലപ്പെടുത്തി വീട്ടിലെ തോട്ടത്തിൽ കുഴിച്ചു മൂടിയതായി കുറ്റ സമ്മതം നടത്തി സ്വദേശി പൗരൻ പോലീസിൽ സ്വയം കീഴടങ്ങി. ജഹറ ഗവർണറേറ്റിലാണ് സംഭവം. ഇതേ തുടർന്ന് കുറ്റാന്വേഷണ വിഭാഗം കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കൊല്ലപ്പെട്ട ഏഷ്യൻ തൊഴിലാളി ഏത് രാജ്യക്കാരനാണെന്ന് അറിവായിട്ടില്ല.
Comments (0)