
Kuwait police; കുവൈറ്റിൽ 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു: കാരണം ഇതാണ്
Kuwait police;കുവൈറ്റിൽ ഗതാഗത പരിശോധനയിൽ 217 വാഹനങ്ങളും 28 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച 35 പ്രായപൂർത്തിയാകാത്തവർ പിടിയിലായി.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞയാഴ്ച രാജ്യത്തുടനീളം നടത്തിയ സുരക്ഷാ കാമ്പയിനിലാണ് നടപടി. മൊത്തം 36,245 ഗതാഗത നിയമലംഘനങ്ങൾ പരിശോധനയിൽ കണ്ടെത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ച കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് കൈമാറി.
Comments (0)