
Kuwait police; കുവൈറ്റിൽ കൈക്കൂലി കേസിൽ രണ്ടു സൈനികർ പിടിയിൽ
കുവൈറ്റിൽ കൈക്കൂലി കേസിൽ രണ്ടു സൈനികർ അറസ്റ്റിൽ. നുവൈസീബ് പോർട്ട് ഇൻവെസ്റ്റിഗേഷൻസ് ആണ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
രാജ്യത്തേക്കും തിരിച്ചുമുള്ള എൻട്രി-എക്സിറ്റ് ഡാറ്റകളിൽ കൃത്രിമം നടത്താൻ പണം വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കമ്പ്യൂട്ടർ സിസ്റ്റങ്ങളിൽ ചില മാറ്റങ്ങൾ നടത്തുന്നതിന് പകരമായി ഒരു തുക നൽകാനുള്ള ഒരു കരാറാണ് ഉദ്യോഗസ്ഥരുണ്ടാക്കിയത്.
ആവശ്യമായ അന്വേഷണങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഓരോ ഇടപാടിനും 100 ദിനാർ ആയി കണക്കാക്കിയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതെന്നും കണ്ടെത്തി. നിയമത്തിന് ആരും അതീതരല്ലെന്നും അഴിമതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തുടർനടപടികൾക്കായി സൈനികരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
Comments (0)