
kuwait rescue; കുവൈത്തിൽ ബോട്ട് കൂട്ടിയിടിച്ച് അപകടം: ഒരാളെ കാണാതായി
കുവൈത്തിലെ കടലിൽ കാണാതായ പൗരനായി തിരച്ചിൽ തുടരുന്നു. അഗ്നിശമന സേനയും മറൈൻ റെസ്ക്യൂ സംഘവുമാണ് തിരച്ചിൽ തുടരുന്നതെന്ന് കുവൈത്ത് അഗ്നിശമനസേന അറിയിച്ചു. റഅ്സുൽ അർദിലേക്കുള്ള ബോട്ട് കൂട്ടിയിടിച്ചാണ് കാണാതായത്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം സംബന്ധിച്ച് വിവരം ലഭിച്ചത്. അപ്പോൾ മുതൽ തീരദേശ സംരക്ഷണ സേനയുടെ സഹകരണത്തോടെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്ററുകളിലെ അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ തുടരുകയാണ്.
Comments (0)