
Kuwait smuggling; കുവൈത്തിൽ 16 കിലോ ലഹരിവസ്തുക്കളുമായി അന്താരാഷ്ട്ര സംഘം പിടിയിൽ
Kuwait smuggling; രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘം പിടിയിൽ. 16 കിലോഗ്രാം ലഹരിവസ്തുക്കളുമായി നാല് പേരാണ് പിടിയിലായത്. ലഹരിവിരുദ്ധ സേനയുടെ നേതൃത്വത്തിൽ നടന്ന പരിശോധയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

രണ്ട് അറബ് പൗരന്മാരും ഒരു അനധികൃത താമസക്കാരനും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. രണ്ട് അഗ്നിശമന യന്ത്രങ്ങൾക്കുള്ളിൽ നൂതനവും രഹസ്യവുമായ രീതിയിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്താനുള്ള ശ്രമം. 16 കിലോഗ്രാം മെത്താഫെറ്റാമിനും പത്തായിരം ട്രമാഡോൾ ഗുളികകളും പിടിച്ചിടുത്തവയിൽ ഉൾപ്പെടുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്ത്, വ്യാപാരം, ഉപയോഗം എന്നിവക്കെതിരെ ശക്തമായ പരിശോധന തുടരും.
Comments (0)