
Kuwait tax; മൾട്ടിനാഷണൽ എൻ്റിറ്റീസ് ഗ്രൂപ്പ് നികുതി നിയമം നടപ്പിലാക്കാനൊരുങ്ങി കുവൈത്ത്
Kuwait tax; ഒന്നിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 15 ശതമാനം നികുതി ചുമത്തുന്ന മൾട്ടിനാഷണൽ എൻ്റിറ്റീസ് ഗ്രൂപ്പ് നികുതി നിയമവുമായി ബന്ധപ്പെട്ട ഒരു ഡിക്രി പുറപ്പെടുവിച്ചു. കഴിഞ്ഞ യോഗത്തിൽ മന്ത്രിമാരുടെ കൗൺസിൽ ഇത് അംഗീകരിച്ചിരുന്നു.

2025 ജനുവരി 1 മുതൽ കുവൈത്തില്‍ നടപ്പിലാക്കുന്ന നിയമം കൊണ്ട് നികുതി വെട്ടിപ്പ് കുറയ്ക്കാനും മറ്റ് രാജ്യങ്ങളിലേക്ക് നികുതി വരുമാനം ചോരുന്നത് തടയാനുമാണ് ലക്ഷ്യമിടുന്നത്. 2025 ജനുവരി 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന നികുതി കാലയളവ് അനുസരിച്ച് അറ്റാച്ച് ചെയ്ത നിയമത്തില്‍ അഞ്ച് ആര്‍ട്ടിക്കിളുകളാണ് ഉൾപ്പെടുന്നത്.
Comments (0)