
kuwait traffic alert; ആ വഴി പോവേണ്ട!! കുവൈറ്റിലെ പ്രധാന റോഡ് അടച്ചു; ബദൽ റൂട്ട് ഉപയോഗിക്കാൻ മുന്നറിയിപ്പ്

kuwait traffic alert;കുവൈത്ത് സിറ്റി: ഹവല്ലി ഏരിയയിലെ നാലാമത്തെ റിംഗ് റോഡിലെ ഹുസൈൻ ബിൻ അലി അൽ റൂമി റോഡിൽ നിന്നുള്ള സെക്കൻഡറി എക്സിറ്റ് അടച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാൽമിയയിൽ നിന്ന് ഷുവൈഖ് ഭാഗത്തേക്കുള്ള ഗതാഗതത്തെ ബാധിക്കുകയും മൊറോക്കോ എക്സ്പ്രസ് വേ വഴി കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. നാലാം റിംഗ് റോഡിൻ്റെയും മൊറോക്കോ എക്സ്പ്രസ്വേയുടെയും ജംഗ്ഷനിലെ അറ്റകുറ്റപ്പണികളുടെ നാലാം ഘട്ടത്തിൻ്റെ തുടക്കമാണ് ഈ അടച്ചുപൂട്ടലെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഡ്രൈവർമാരെ അൽ ഫഹാഹീൽ എക്സ്പ്രസ് വേ, കിംഗ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ് (റിയാദ് സ്ട്രീറ്റ്), ഡമാസ്കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടെയുള്ള ബദൽ റൂട്ടുകൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശം നൽകി.
Comments (0)