
Kuwait update; കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു: കാരണം ഇതാണ്
Kuwait update; കുവൈത്തിൽ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതേതുടർന്ന് തീരുമാനം നടപ്പിലാക്കുന്നതിനു ബന്ധപ്പെട്ട എല്ലാ അധികാരികൾക്കും നിർദേശം നൽകി.

രാജ്യത്ത് എല്ലാ വർഷവും ഡിസംബർ ആരംഭം മുതൽ മാർച്ച് അവസാനം വരെ വാട്ടർ പിസ്റ്റളുകളുടെയും വാട്ടർ ബലൂണുകളുടെയും വിൽപ്പന നിരോധിക്കാറുണ്ട്. ഫെബ്രുവരി 25,26 ദിവസങ്ങളിൽ നടക്കുന്ന ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് നിരോധനം ഏർപ്പെടുത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി വാട്ടർ പിസ്റ്റളുകളും ബലൂണുകളും ഉപയോഗിച്ച് അപകടകരമാകുന്ന തരത്തിൽ കുട്ടികളും മുതിർന്നവരും പൊതു ജനങ്ങൾക്ക് നേരെ വെള്ളം ചീറ്റുകയും ബലൂണുകൾ എറിയുകയും ചെയ്യുന്ന പ്രവണതകൾ ഒഴിവാക്കുവാൻ ലക്ഷ്യമിട്ട് കൊണ്ടാണ് നിരോധനം.
Comments (0)