
Kuwait update; കുവൈറ്റിൽ ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കി: കാരണം ഇതാണ്
Kuwait update; കുവൈറ്റിലെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഓൺലൈൻ മാധ്യമങ്ങൾക്ക് ലൈസൻസ് നൽകുന്നത് നിർത്തലാക്കി. പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം.

കർശന വ്യവസ്ഥകളോടെ പുതിയ മാധ്യമ നിയന്ത്രണ നിയമം തയാറാക്കുകയാണെന്ന് വാർത്ത വിനിമയ മന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി അറിയിച്ചു. മാധ്യമ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പ്രതിജ്ഞാബദ്ധമാണെങ്കിലും ഈ രംഗത്തെ തെറ്റായ പ്രവണതകൾ തടയാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങൾ കൂണുപോലെ മുളക്കുന്നത് നിയന്ത്രിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.
Comments (0)