Posted By Ansa sojan Posted On

Kuwait visiting visa; പ്രവാസികൾക്ക് സന്തോഷവാർത്ത… കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി നീട്ടി

കുവൈത്തിൽ കുടുംബ സന്ദർശന വിസയുടെ കാലാവധി മൂന്ന് മാസമായി വർദ്ധിപ്പിക്കുവാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. അടുത്ത വർഷം ആദ്യം ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.നിലവിൽ കുടുംബ സന്ദർശന വിസകൾക്ക് ഒരു മാസത്തെ കാലാവധിയാണ് അനുവദിക്കുന്നത്. ബിസിനസ് സന്ദർശന വിസകൾക്കാകട്ടെ മൂന്ന് മാസവും.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/CBLtCA1OG2xJt5lfvqxlob

ഭാര്യ, മക്കൾ, തൊട്ടടുത്ത ബന്ധുക്കൾ മുതലായ വിഭാഗങ്ങളാണ് കുടുംബ സന്ദർശന വിസയുടെ പരിധിയിൽ ഉൾപ്പെടുന്നത്. 2025 ജനുവരി അവസാന വാരത്തിൽ രാജ്യത്ത് ആദ്യമായി 70 ദിവസം നീണ്ടു നിൽക്കുന്ന ‘ഹല’ ഷോപ്പിൽ ഫെസ്റ്റിവൽ ആരംഭിക്കുകയാണ്. മേളയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി കുടുംബ സന്ദർശന വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കുവാൻ കുവൈത്ത് ടൂറിസ്റ്റിക് അതോറിറ്റി ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം സമർപ്പിച്ചിട്ടുണ്ട്.

കൊറോണ മഹാമാരി കാലത്താണ് കുവൈത്തിലേക്കുള്ള കുടുംബ സന്ദർശക വിസ നൽകുന്നത് നിർത്തി വെച്ചത്.കുടുംബ സന്ദർശന വിസയിൽ രാജ്യത്ത് എത്തുന്ന പലരും അനധികൃത താമസക്കാരായി തുടരുന്നുവെന്ന കണ്ടെത്തിലിനെ തുടർന്നാണ് ഇവ പുനരാരംഭിക്കുന്നതിന് കാല താമസം നേരിട്ടത് .

തുടർന്ന് .രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഈ വർഷം മാർച്ച് മാസം മുതലാണ് കർശന ഉപാധികളോടെ ഒരു മാസത്തെ കാലാവധിയിൽ ഇവ പുനരാരംഭിച്ചത്. സന്ദർശന വിസ പുനരാരംഭിച്ച കഴിഞ്ഞ 9 മാസത്തിനിടയിൽ രാജ്യത്ത് എത്തിയ എല്ലാ സന്ദർശകരും കൃത്യമായി തിരിച്ചു പോയതായി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. കുടുംബ സന്ദർശന വിസയുടെ കാലാവധി 3 മാസമായി വർദ്ധിപ്പിക്കുവാനുള്ള നിർദേശം പരിഗണിക്കുന്നതിനു ഈ ഒരു ഘടകവും അനുകൂലമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *