
kuwait weather alert: കുവൈറ്റിലെ കാലാവസ്ഥയിൽ മാറ്റമുണ്ട്; അറിയാം..
Kuwait weather alert;കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ കാലാവസ്ഥ പകൽ പൊതുവെ മിതമായതും രാത്രി തണുപ്പ് ഏറിയതായിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്കാ ലാവസ്ഥ ഭാഗികമായി മേഘാവൃതവുമായിരിക്കും.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക്
https://chat.whatsapp.com/CBLtCA1OG2xJt5lfvqxlob
തെക്കുകിഴക്കൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 35 കി.മീ വരെ വേഗത്തിൽ വീശിയേക്കാം. പ്രതീക്ഷിക്കുന്ന പരമാവധി താപനില 24 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കൂടാതെ 1 മുതൽ 4 അടി വരെ ഉയരത്തിൽ തിരമാല ഉയർന്ന് വീശാനും സാധ്യതയുണ്ട്. നാളെത്തെ കാലാവസ്ഥയും മിതമായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 12 മുതൽ 45 കി.മീ വരെ വേഗതയിൽ സജീവമായിരിക്കും. തുറന്ന സ്ഥലങ്ങളിൽ പൊടിപടലമുണ്ടാകാനുള്ള സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും. കടൽ നേരിയതോ മിതമായതോ ആയിരിക്കും, തിരമാലകൾ 2 മുതൽ 6 അടി വരെ ഉയരത്തിൽ വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
Comments (0)