Posted By Ansa sojan Posted On

Kuwait weather; കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം

Kuwait weather; കുവൈത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശൈത്യം ആയിരിക്കും ഈ വർഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വകുപ്പിൻ്റെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, രാജ്യത്ത് ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന അന്തരീക്ഷ താപനില രേഖപ്പെടുത്തിയത് 2017 ഡിസംബർ 24 ന് ആയിരുന്നു.

30.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇത്.ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില -1.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു, 1963 ഡിസംബർ 29 നാണ് ഇത് രേഖപ്പെടുത്തിയത്. രാജ്യ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ താപനില 2009 ജനുവരി 4-ന് ബുബിയാൻ ദ്വീപിലാണ് രേഖപ്പെടുത്തിയത്.-4.5 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇതെന്നും സ്ഥിതി വിവര കണക്കിൽ സൂചിപ്പിക്കുന്നു.അതെ സമയം ഇന്ന് വൈകീട്ട് മുതൽ രാജ്യത്ത് മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.നാളെയും മഴ തുടരും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *