
Kuwait weather update; കുവൈറ്റിൽ കൊടും തണുപ്പ്!!നാളെ മഴക്ക് സാധ്യത;അറിയാം കാലാവസ്ഥയിലെ മാറ്റങ്ങൾ
Kuwait weather update: കുവൈത്ത് സിറ്റി: രാജ്യത്ത് താപനില കുത്തനെ ഇടിയുമെന്ന് മുന്നറിയിപ്പ്. പകൽ തണുപ്പും രാത്രിയിൽ കടുത്ത തണുപ്പും അനുഭവപ്പെടും. മരുഭൂമികളിലും കൃഷിയിടങ്ങളിലും അതിശൈത്യം അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു.

ഇന്നത്തെ കാലാവസ്ഥ പകൽ സമയത്ത് തണുത്തതും രാത്രിയിൽ വളരെ തണുപ്പുള്ളതുമായിരിക്കും. വടക്ക് പടിഞ്ഞാറ് ദിശയിൽ 8 മുതൽ 30 കിലോമീറ്റർ 7വരെ വേഗതയിൽ കാറ്റ് വിശും. കൂടാതെ പ്രതീക്ഷിക്കുന്ന പരമാവധി താപനില 17 നും 19 ഡിഗ്രി സെൽഷ്യസിനും ഇടയിലും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
നാളത്തെ കാലാവസ്ഥ പകൽ തണുപ്പും രാത്രിയിൽ വളരെ തണുപ്പും ആയിരിക്കും. ചിലപ്പോൾ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ തെക്കുകിഴക്കൻ കാറ്റ് വീശിയേക്കാം. പരമാവധി താപനില 17 നും 19 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Comments (0)