Posted By Ansa sojan Posted On

Kuwait expats; കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ആ​ലോ​ചി​ച്ച് ഈ രാജ്യം

Kuwait expats; കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്താ​ൻ ഫി​ലി​പ്പീ​ൻ​സ് ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഡാ​ഫ്നി ന​ക​ല​ബാ​ൻ, ജെ​ന്നി അ​ൽ​വ​രാ​ഡോ എ​ന്നീ ഫി​ലി​പ്പീ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ദാ​രു​ണ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് നീ​ക്കം.

ഒ​ക്ടോ​ബ​റി​ൽ കാ​ണാ​താ​യ ഡാ​ഫ്നി ന​ക​ല​ബാ​നെ പി​ന്നീ​ട് കു​വൈ​ത്ത് പൗ​ര​ന്റെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, ജെ​ന്നി അ​ൽ​വാ​രാ​ഡോ ജോ​ലി​സ്ഥ​ല​ത്ത് പു​ക ശ്വ​സി​ച്ച് മ​രി​ച്ചു. ഇ​വ​രു​ടെ കൂ​ടെ ഈ ​സം​ഭ​വ​ത്തി​ൽ നേ​പ്പാ​ൾ, ശ്രീ​ല​ങ്ക​ൻ പൗ​ര​ന്മാ​രും ​മ​രി​ച്ചു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ മാ​റി​പ്പോ​യി അ​ൽ​വ​രാ​ഡോ​ക്ക് പ​ക​രം നേ​പ്പാ​ൾ പൗ​ര​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ഫി​ലി​പ്പീ​ൻ​സി​ൽ എ​ത്തി​ച്ച​ത്.

കു​വൈ​ത്തി​ലേ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത് നി​ർ​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്റ് ഫെ​ർ​ഡി​നാ​ൻ​ഡ് മാ​ർ​ക്കോ​സ് ജൂ​നി​യ​റു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി മൈ​ഗ്ര​ന്റ് വ​ർ​ക്കേ​ഴ്‌​സ് സെ​ക്ര​ട്ട​റി ഹാ​ൻ​സ് കാ​ക്ഡാ​ക് സ്ഥി​രീ​ക​രി​ച്ചു. ഫി​ലി​പ്പീ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും മു​ൻ​ഗ​ണ​ന വി​ഷ​യ​മാ​ണെ​ന്ന് ഹാ​ൻ​സ് കാ​ക്ഡാ​ക് കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​തു​താ​യി തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​തി​ന് മാ​ത്ര​മാ​ണോ വി​ല​ക്ക് അ​തോ നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ പി​ൻ​വ​ലി​ക്കു​മോ എ​ന്ന​ത​ട​ക്കം നി​രോ​ധ​ന​ത്തി​ന്റെ വി​ശ​ദാം​ശ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല. കു​വൈ​ത്തി​ൽ ഏ​ക​ദേ​ശം 2,15,000 ഫി​ലി​പ്പി​നോ തൊ​ഴി​ലാ​ളി​ക​ളു​ണ്ട്. ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എ​ന്ന ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി കു​വൈ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് 2020​​ ജ​നു​വ​രി 15 മു​ത​ൽ​ ഫി​ലി​പ്പീ​ൻ​സ്​ കു​വൈ​ത്തി​ലേ​ക്ക്​ തൊ​ഴി​ലാ​ളി​ക​ളെ അ​യ​ക്കു​ന്ന​ത്​ നി​ർ​ത്തി​യെ​ങ്കി​ലും മ​ധ്യ​സ്ഥ ച​ർ​ച്ച​യെ തു​ട​ർ​ന്ന് പി​ന്നീ​ട് പി​ൻ​വ​ലി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ​യും തൊ​ഴി​ലു​ട​മ​യു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന പു​തി​യ റി​ക്രൂ​ട്ട്​​മെ​ന്റ്​ ക​രാ​റി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പി​ട്ടി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​ൻ കു​വൈ​ത്ത് അ​ധി​കൃ​ത​ർ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് ക​ല്ലു​ക​ടി​യാ​കു​ന്നു. പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​ക്കും ക്ഷേ​മ​ത്തി​നും ഏ​റ്റ​വും കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഫി​ലി​പ്പീ​ൻ​സ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *